ആയുർവേദം
(പരിമിതമായ അറിവുകള്‍ ആണു ഇവിടെ പങ്കുവെക്കുന്നതു, തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുമല്ലോ.)
തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയപുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡികരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
"ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ" എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി.
ആയുസ്സിന്റെ പരിപാലനത്തെകുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാതപിത്തകഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നത്രെ ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാൺ.
"ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർമാനി വേദായതി ഇത്യായുർവേദ" -എന്നാൺ ചരകാചാര്യൻ പറയുന്നത്. ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാൺ. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാൺ ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത് . ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.
- ഹിതമായ ആയുസ്സ്
- അഹിതമായ ആയുസ്സ്
- സുഖമായ ആയുസ്സ്
- ദുഃഖമായ ആയുസ്സ്
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്. വാതം, പിത്തം കഫം എന്നിവയാണ് ത്രിദോഷങ്ങൾ.
ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.
പഞ്ചഭൂതങ്ങൾ
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പ്രപഞ്ചത്തിലുള്ള എല്ലാം പഞ്ചഭൂതനിർമ്മിതമാണ്. ഓരോ വസ്തുവിലും ഇവയോരോന്നിന്റെയും അളവ് ഏറിയും കുറഞ്ഞും ഇരിക്കും എന്നു മാത്രം. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്വം.
സ്വസ്ഥവൃത്തം, ആതുരവൃത്തം
സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു.
രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
അഷ്ടാംഗങ്ങൾ
- കായചികിൽസ (പൊതു രോഗ ചികിൽസ)
- കൗമാരഭൃത്യം(ബാലരോഗചികിൽസ)
- ഗ്രഹചികിൽസ (മാനസികരോഗ ചികിൽസ)
- ശാലാക്യതന്ത്രം (കണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ)
- ശല്യതന്ത്രം (ശസ്ത്രക്രിയാ വിഭാഗം)
- അഗദതന്ത്രം (വിഷചികിൽസ)
- രസായനം (യൗവനം നിലനിർത്താനുള്ള ചികിൽസ)
- വാജീകരണം (ലൈംഗികശക്തി വർദ്ധിപ്പിക്കാനുഌഅ ചികിൽസ)
മറ്റൊരു വർഗീകരണമാണിത്. ആദ്യത്തെ ആറും ആതുരവൃത്തത്തിലും പിന്നീടുള്ളവ സ്വസ്ഥവൃത്തത്തിലും പെടും.
വൈദ്യർ
വൈദിക കാലത്ത് വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു.
ഉൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ
ആയുർവേദോൽപത്തിയെക്കുറിച്ച് പല ഐതീഹ്യങ്ങളുമുണ്ട്. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ് സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകര്ന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാര് ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശന്, ഭേളന് മുതലായവര്ക്കു പകര്ന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹര്ഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിനു അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിലനില്ക്കുന്നു. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്.
പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.
ഗ്രന്ഥങ്ങൾ
സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ് ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്
ബൃഹത് ത്രയികൾ
- സുശ്രുതസംഹിത
- ചരകസംഹിത
- അഷ്ടാംഗസംഗ്രഹം
ലഘുത്രയികൾ
- മാധവനിദാനം
- ശാർങ്ഗധരസംഹിത
- ഭാവപ്രകാശം
കേരളീയ ചികിത്സകൾ
ആയുർവേദശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
ശോധനചികിത്സയിൽ പൂർവകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ് പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്.
വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു.

സുശ്രുതൻ

ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.
ജീവിത രേഖ
വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ, ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ് ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച് സുശ്രുതൻ ഗുരുമുഖത്തുനിന്ന് വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത് അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത് സുശ്രുതനാണ്. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത് ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ് ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.
സവിശേഷതകൾ
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറിഎന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.
സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ
ചരകത്തെക്കാൾ ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന് സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.
ആയുർവ്വേദ ഔഷധങ്ങൾ
അരിഷ്ടങ്ങളും ആസവങ്ങളും
ഔഷധം ജലത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ ഏറെക്കാലമിട്ട്, അതിലെ സക്രിയ ഘടകങ്ങൾ അതിൽ ലയിപ്പിച്ച് ഔഷധയോഗ്യമാക്കുന്നതാണ് ആസവങ്ങളും അരിഷ്ടങ്ങളും
കഷായത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സർക്കരയോ പഞ്ചസാരയോ തേനോ മരുന്നുകളും ചേർത്ത് വൃത്തിയുള്ള പാത്രത്തിൽ (മൺകലമാണെങ്കിൽ നല്ലത്) ഒഴിച്ചു വച്ച് വായ് ഭാഗം ഭദ്രമായി അടച്ചു കെട്ടി, യോഗങ്ങളിൽ പറഞ്ഞ പറഞ്ഞിടത്തോളം സമയം സ്പുടം ചെയ്ത ശേഷം തെളി ഊറ്റി അരിച്ചെടുത്താണു് ആസവാരിഷ്ടങ്ങൾ ഉണ്ടാക്കുന്നത് . സാധാരണയായി പ്രായപൂർത്തിയായ ഒരാൾക്കു് 25 മില്ലി ലിറ്റർ മുതൽ 50 മില്ലി ലിറ്റർ വരേയാണു് മാത്ര. കുട്ടികൾക്കു് തിളപ്പിച്ചാറിയ വെള്ളം ചേർത്താണു് കൊടുക്കുന്നതു്.
ആസവങ്ങൾ
ഔഷധം ജലം ചേർത്ത് (തിളപ്പിച്ച് പാകം ചെയ്യാതെ) നിർമ്മിക്കുന്ന മദ്യമാണ് ആസവം.
അരിഷ്ടങ്ങൾ
ഔഷധങ്ങൾ പ്രത്യേക അളവിൽ ജലം ചേർത്ത് ദിവസങ്ങളോളം തിളപ്പിച്ച് പ്രത്യേക അളവു വരെ വറ്റിച്ച് ലഭിക്കുന്ന സത്ത് (കഷായം), ശർക്കര മുതലായവ ചേർത്ത് നിർമ്മിക്കുന്ന മദ്യമാണ് അരിഷ്ടം.
എണ്ണകൾ
എള്ള് എന്നും നെയ്യ് എന്നുമുള്ള വാക്കുകളിൽ നിന്നാണ് എണ്ണ എന്ന വാക്കുണ്ടായത് (എള്ള്+നെയ്യ്=എൾനൈ=എണ്ണൈ=എണ്ണ). തിലത്തിൽ നിന്നെടുക്കുന്നതു കൊണ്ട് തൈലം. (തിലം എള്ള്). ഈ രണ്ട് പദങ്ങളും എള്ളെണ്ണയെ സൂചിപ്പിക്കുവാനാണ് ഉത്ഭവിച്ചതെങ്കിലും പിന്നീടത് മറ്റ് വിത്തുകളിൽ നിന്നെടുക്കുന്ന സ്നേഹദ്രവ്യങ്ങൾക്കും ബാധകമാവുകയാണുണ്ടായത്.
എണ്ണ വിത്തു പോലെയാണ്, അതത് എണ്ണകൾ ഏതേത് വിത്തുകളിൽ നിന്നെടുക്കുന്നുവോ, അതത് വിത്തുകളുടെ ഗുണങ്ങളായിരിക്കും ആ എണ്ണകൾക്കുണ്ടാവുക.
കഷായങ്ങൾ
കഷായങ്ങൾ അഞ്ചു വിധത്തിലുണ്ട്
1. ഒരു പലം മരുന്ന് പതിനാറു പലം (പലം=തുടം) വെള്ളത്തിൽ തിളപ്പിച്ച് രണ്ട് പലമാക്കി വറ്റിച്ച് എടുക്കുന്നതാണ് ക്വാധം.
2. ഔഷധം അപ്പോൾ പറിച്ച് നീരെടുക്കുന്നത് സ്വരസം.
3. ഔഷധം കല്ലിൽ വച്ച് അരച്ച് നീരെടുക്കുന്നത് കല്ക്കം.
4. ശീത കഷായം ഹിമം.
5. ഔഷധം പൊടിച്ച് വെള്ളത്തിൽ കലക്കി രസമെടുക്കുന്നത് ഫാണ്ടം
COURTESY
ആരോഗ്യക്കര്‍ക്കടകം
കര്‍ക്കടകം തുടങ്ങി. പരമ്പരാഗത ചിട്ടയനുസരിച്ചാണെങ്കില്‍ മലയാളിയുടെ വെക്കേഷന്‍ കാലമാണ് കര്‍ക്കടകം എന്നു പറയാം. മുമ്പ് പഞ്ഞക്കര്‍ക്കടകമായിരുന്ന ഈ മാസം ഇപ്പോള്‍ ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു. കര്‍ക്കടകമാസത്തില്‍ സ്വീകരിക്കാവുന്ന ആരോഗ്യച്ചിട്ടകളാണ് ഇവിടെ
മലയാളിക്ക് ആരോഗ്യരക്ഷയുടെ കാലമാണ് കര്‍ക്കടകം. കേരളത്തിലെ കര്‍ക്കടക ചികില്‍സാ പാക്കേജുകള്‍ ലോകമെങ്ങും പ്രശസ്തി നേടിയിട്ടുമുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്‍ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളില്‍ നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്. പഴയ കാര്‍ഷിക കേരളത്തിന്റെ വെക്കേഷന്‍ കാലം. അടുത്ത കാലത്തായി വലിയൊരു വിഭാഗം മലയാളികള്‍ ശരിയായ വെക്കേഷന്‍ കാലമായി കര്‍ക്കടകത്തെ കണ്ടു തുടങ്ങിയിട്ടുണ്ട്. കുളിരു കോരുന്ന മഴയില്‍ സുഖ ചികില്‍സകളുമായി കഴിയാവുന്ന കാലം.
നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്. പഴയ പഞ്ഞക്കര്‍ക്കടകം ഇന്ന് ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.
കര്‍ക്കടകം വന്നെത്തുന്നതോടെ വിവിധ മരുന്നു കമ്പനികള്‍ വിപണിയിലെത്തിക്കുന്ന ഔഷധക്കഞ്ഞി കിറ്റുകള്‍ വാങ്ങി കഞ്ഞി വെച്ച് കര്‍ക്കടകത്തെയും ഒരു വാങ്ങല്‍ മഹോല്‍സവമാക്കി മാറ്റുന്ന രീതിയായിക്കഴിഞ്ഞു ഇപ്പോള്‍. എന്നാല്‍ ഇത്തരം കിറ്റുകളിലൊതുക്കി കര്‍ക്കടകത്തെ ചെറുതാക്കി കാണരുതെന്നാണ് ആയുര്‍വേദാചാര്യന്മാര്‍ ഉപദേശിക്കാറുള്ളത്. ഒരു കിറ്റിലൊതുക്കാവുന്നതല്ല കര്‍ക്കടകത്തിന്റെ സാധ്യതകള്‍. സ്വന്തം തൊടിയില്‍ നിന്നു തന്നെ ലഭിക്കുന്ന ഔഷധച്ചെടികള്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഉണക്കലരി ചേര്‍ത്ത് ഔഷധക്കഞ്ഞിയുണ്ടാക്കുന്നതായിരുന്നു പഴയരീതി.
ജീവിതം പുരയിടങ്ങളില്‍ നിന്ന് ഫ്ലാറ്റുകളിലെ ഇത്തിരിയിടങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ ഔഷധക്കഞ്ഞിക്ക് കിറ്റുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലല്ലോ! കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. മറ്റെല്ലാ ഹീനഭക്ഷണങ്ങള്‍ക്കുമൊപ്പം ഒരു വെറൈറ്റി ഇനം എന്ന നിലയില്‍ ടേസ്റ്റു ചെയ്യാനായി ഔഷധക്കഞ്ഞി കൂടി കഴിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല.
കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി സേവിക്കുന്നത് കര്‍ക്കടക ചികില്‍സകളുടെ ഒരു ഭാഗം എന്ന നിലയിലാണ്.
ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖ ചികില്‍സയാവുകയില്ല.
ഇത്തരത്തിലുള്ള എല്ലാ ആയുര്‍വേദ ചികില്‍സകള്‍ക്കും അവയുടേതായ പഥ്യമുണ്ട്. ആഹാരകാര്യത്തില്‍ ചില നിഷ്‌കര്‍ഷകള്‍ കൊണ്ടു വരുന്നതിനെയാണ് ആളുകള്‍ പലപ്പോഴും പഥ്യം എന്നു പറയാറുള്ളത്. പഥ്യം എന്നാല്‍ അതല്ല. അത് ഒരു ജീവിത ശൈലിയാണ്. മനോഭാവം പോലും പ്രധാനമാണ് അതില്‍. ആയുര്‍വേദം നിര്‍ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലാണ് പഥ്യം. ശരിയായ പഥ്യാചരണത്തോടെ കര്‍ക്കടക ചികില്‍സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.
ശരിയായ ചികില്‍സാ ക്രമത്തില്‍, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീക രിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുകയാണ് ആദ്യപടി. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ ശരീരശോധനയിലൂടെ നീക്കം ചെയ്തശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാര മാണ് ഉപയോഗിക്കേണ്ടത്. ഇവിടെയാണ് ഔഷധക്കഞ്ഞികളുടെ പ്രസക്തി. ഓരോ ദേശത്തും ഓരോ സമ്പ്രദായത്തിലും വിവിധയിനം ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുണ്ട്. ഇവ സന്ദര്‍ഭാനുസരണം വെച്ചു കഴിക്കാവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ഫലപ്രദമാണ്.
മഴക്കാല ത്ത് ദഹനവ്യവസ്ഥയെ ശക്തമാക്കി നിര്‍ത്താനായി പഞ്ചകോലചൂര്‍ണംപോലെ യുള്ള ഔഷധങ്ങള്‍ യഥാവിധി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും സേവിക്കാം. നല്ലൊരു ചികില്‍സകന്റെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തില്‍ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടു കുളിക്കുന്നതും വാതരോഗങ്ങള്‍ ഭോദമാക്കാന്‍ സഹായിക്കും.
മറ്റു ചികില്‍സകള്‍ക്കൊന്നിനും കഴിയാത്തവര്‍ കര്‍ക്കടകത്തില്‍ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.
പഴകിയ ആഹാരസാധനങ്ങള്‍, ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂര്‍ണമായി ഒഴിവാക്കുക.
ഈ ഒരു മാസം പുറത്തു നിന്നുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക.
ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതും ഉപ്പ്, പുളി,എരിവ് തുടങ്ങിയവയുടെ അളവ് കുറഞ്ഞതുമായ ആഹാരസാധനങ്ങള്‍ മാത്രം കഴിക്കുക.
ഗോതമ്പ്, ചെറുപയര്‍, തേന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവ നല്ലതാണ്.
ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക
പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി മാത്രമായി ചിട്ടപ്പെടുത്തുക.
അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം,ഇന്ദുകാന്തം,ച്യവനപ്രാശം,അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
പകലുറക്കം ഒഴിവാക്കുക.
അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.
###############################################
MENOPAUSE
Interactive Health Tutorial
The program reads the displayed text . To hear the narration turn on your speakers.
If you prefer to use the key board press the right arrow key or the space bar to go to the nextpage
when the right arrow appears
If you prefer to use the key board press the right arrow key or the space bar to go to the nextpage
when the right arrow appears
